Official Festival Manual · നിയമാവലി 2026

The Manual

Official rules, participant divisions, scoring criteria, and operational guidelines published by Alathurpadi Dars Students’ Association (ADSA).

193 Numbered Competitions
/
3 Groups (A, B, C)
/
4 Languages
/
Theme: MODERN SUFISM
01·About the Fest

നാഥന്റെ നാമത്തിൽ · Introduction

ദർസിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളുടെ ഉന്നമനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ദർസ് ഫെസ്റ്റാണ് മെഹ്റജാൻ. ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ADSA) ആണ് ഈ ഉദ്യമത്തിന്റെ സംഘാടകർ.

Mehrajan ’26 is the premier cultural, academic, and spiritual fest organized by the Alathurpadi Dars Students’ Association (ADSA) to elevate and showcase the scholastic and artistic talents of students across diverse Islamic, literary, and contemporary disciplines.

193
Programmes
3
Groups
3
Categories
4
Languages
02·Leadership & Governance

ഉപദേശക സമിതി & ഫെസ്റ്റ് കമ്മിറ്റി

Advisory Board (ഉപദേശക സമിതി)
  • 01.Al Usthad Dr. C.K. (ഡോ. സി.കെ)
  • 02.Usthad Abdushakoor Faizy (ഉസ്താദ് അബ്ദുശക്കൂർ ഫൈസി)
  • 03.Usthad Akbar Shareef Faizy (ഉസ്താദ് അക്ബർ ശരീഫ് ഫൈസി)
  • 04.Usthad Shafeeq Niyas Faizy (ഉസ്താദ് ശഫീഖ് നിയാസ് ഫൈസി)
  • 05.Usthad Saeed Faizy (ഉസ്താദ് സഈദ് ഫൈസി)
ഫെസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ഉപദേശക സമിതിയുടേതായിരിക്കും.
Fest Leadership Committee
  • ·Hafiz Nihal Ahmed (ഹാഫിള് നിഹാൽ അഹമ്മദ്)
  • ·Hafiz Muhsin (ഹാഫിള് മുഹ്സിൻ)
  • ·Sayyid Nazeel Ahammed (സയ്യിദ് നസീൽ അഹമ്മദ്)
  • ·Hafiz Sinan (ഹാഫിള് സിനാൻ)
ഭാരവാഹികൾ: ചെയർമാൻ, കൺവീനർ, അസി. കൺവീനർ.

ടീം ലീഡേഴ്സ് · Group Leadership

ടീം പേരുകൾ പിന്നീട് അറിയിക്കും (താൽക്കാലികമായി Group A, Group B, Group C).

Group A
  • മുഹമ്മദ് നഫൈൽ കോടുമല
  • ഹാഫിള് മുഹമ്മദ് വാളാട്
  • ഹാഫിള് അബ്ദുറഹ്മാൻ മിദ്‌ലാജ് പടിഞ്ഞാറ്റുമുറി
Group B
  • ഹാഫിള് മുഹമ്മദ് സഹൽ വലമ്പൂർ
  • ഹാഫിള് റഈസ് വെള്ളമുണ്ട
  • മുഹമ്മദ് ശഫീഖ് ആലത്തൂർപടി
Group C
  • ഹാഫിള് നസ്റുദ്ദീൻ കരിങ്കല്ലത്താണി
  • അൽ അമീൻ വിളയൂർ
  • സുഹൈൽ ചോളോട്
03·Eligibility & Divisions

പൊതുനിയമങ്ങൾ & ബാച്ച് വിഭജനം

മൂന്ന് ഗ്രൂപ്പുകളിലായി ദർസിലെ നിലവിലെ വിദ്യാർത്ഥികളാണ് മത്സരാർത്ഥികൾ. ബാച്ചുകൾ അടിസ്ഥാനമാക്കിയാണ് കാറ്റഗറികൾ നിശ്ചയിച്ചിട്ടുള്ളത്:

Division 01
സബ് ജൂനിയർ (Sub-Junior)
ഒന്നാം ബാച്ച് (Batch 1)
Division 02
ജൂനിയർ (Junior)
2, 3, 4 ബാച്ചുകൾ (Batches 2, 3, 4)
Division 03
സീനിയർ (Senior)
5, 6, 7 ബാച്ചുകൾ (Batches 5, 6, 7)
ജൂറികളുടെ തീരുമാനം അന്തിമമായിരിക്കും. മത്സരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മത്സരാർത്ഥികൾ ഫെസ്റ്റ് കമ്മിറ്റിയുടെ അനുവാദം കൂടാതെ ജൂറിമാരുമായി നേരിട്ട് ഇടപെടാൻ പാടില്ല.
ചെസ്റ്റ് നമ്പറുകൾ എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും കൈവശം വെക്കേണ്ടതാണ്. ചെസ്റ്റ് നമ്പർ നഷ്ടപ്പെട്ടാൽ 20 രൂപ ഫൈൻ അടച്ച് പുതിയ ചെസ്റ്റ് നമ്പർ സ്വീകരിക്കേണ്ടതാണ്.
ഫെസ്റ്റ് കമ്മിറ്റിക്ക് അഡ്വൈസറി ബോർഡിന്റെ അംഗീകാരത്തോടെ നിയമാവലിയിൽ ഭേദഗതി വരുത്താവുന്നതാണ്. ഔദ്യോഗിക ലെറ്റർപാഡ് മുഖേന അറിയിപ്പുകൾ നൽകും.
04·Participation Limits

പങ്കാളിത്ത പരിധി & ചട്ടങ്ങൾ

Individual Limits

നോൺ-സ്റ്റേജ് ഇനങ്ങൾ

ഒരു മത്സരാർത്ഥിക്ക് നോൺ-സ്റ്റേജിൽ പരമാവധി 10 ഇനങ്ങളിൽ പങ്കെടുക്കാം.

Individual Limits

സ്റ്റേജ് ഇനങ്ങൾ

ഖിറാഅത്ത്, ഹിഫ്ള്, ഗദ്യ വായന, ഗ്രന്ഥ വായന, പദപ്പയറ്റ് അറബി, പദപ്പയറ്റ് ഇംഗ്ലീഷ്, ക്വിസ് എന്നിവ ഒഴികെ 4 വ്യക്തിഗത സ്റ്റേജ് മത്സരങ്ങൾക്ക് അവസരമുണ്ടാകും.

General Category

ജനറൽ മത്സരങ്ങൾ

ജനറൽ വിഭാഗത്തിലെ വ്യക്തിഗതത്തിൽ സ്റ്റേജിലും നോൺ-സ്റ്റേജിലുമായി 4 മത്സരങ്ങളിൽ വരെ പങ്കെടുക്കാം.

Sub-Junior Exemption

സബ് ജൂനിയർ ഇളവ്

സബ് ജൂനിയർ വിഭാഗക്കാർക്ക് സ്റ്റേജിലും നോൺ സ്റ്റേജിലും പരിധിയില്ലാതെ പങ്കെടുക്കാം.

ടീം എൻട്രി പരിധികൾ (Team Quota per Event):
  • സ്റ്റേജിൽ ഒരു ടീമിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ മത്സരാർത്ഥികൾ 3-ൽ കുറയാതിരിക്കുകയും 5-ൽ കൂടാതിരിക്കുകയും വേണം.
  • നോൺ-സ്റ്റേജിൽ ഒരു ടീമിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ മത്സരാർത്ഥികൾ 3-ൽ കുറയാതിരിക്കുകയും പരിധിയില്ലാതെ പങ്കെടുക്കാവുന്നതുമാണ്.
  • ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിക്കുന്ന എല്ലാ മത്സരാർത്ഥികളുടെയും ചെസ്റ്റ് നമ്പർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ജനറൽ വ്യക്തിഗത മത്സരങ്ങളിൽ ഒരു ഗ്രൂപ്പിൽ നിന്ന് 3 അവസരം.
  • ടീം ലീഡർമാർ മാത്രമാണ് പരാതി സംബന്ധമായ കാര്യങ്ങളിൽ ഇടപെടേണ്ടത്.
05·Scoring Matrix

സ്കോർ വിവരങ്ങൾ · Scoring System

പോയിന്റുകൾ വ്യക്തിഗത സ്ഥാനങ്ങൾക്കും ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിനും താഴെ പറയുന്ന ഔദ്യോഗിക ക്രമത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്:

വ്യക്തിഗത ഇനങ്ങൾ (Individual)

Individual + Group
സ്ഥാനം (Rank)പോയിന്റ് (Points)
ഒന്നാം സ്ഥാനം (1st)5 Points
രണ്ടാം സ്ഥാനം (2nd)3 Points
മൂന്നാം സ്ഥാനം (3rd)1 Point
* ഈ പോയിന്റുകൾ മത്സരാർത്ഥിക്കും അതത് ഗ്രൂപ്പിനും ഒരുപോലെ ലഭിക്കുന്നതാണ്.

ഗ്രൂപ്പ് ഇനങ്ങൾ (Group)

Group Only
സ്ഥാനം (Rank)പോയിന്റ് (Points)
ഒന്നാം സ്ഥാനം (1st)15 Points
രണ്ടാം സ്ഥാനം (2nd)10 Points
മൂന്നാം സ്ഥാനം (3rd)5 Points
* ഗ്രൂപ്പ് ഇനങ്ങളിൽ വ്യക്തിക്ക് വ്യക്തിഗത പോയിന്റ് ലഭിക്കുന്നതല്ല; ഗ്രൂപ്പിന് മാത്രമേ ലഭിക്കൂ.
06·Stage Guidelines

സ്റ്റേജ് മത്സര നിയമങ്ങൾ · Stage Rules

സമയനിഷ്ഠയും ഹാജരും:

സ്റ്റേജ് മത്സരങ്ങളുടെ സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്. മത്സരത്തിൽ കൃത്യസമയത്ത് പങ്കെടുക്കാത്ത പക്ഷം അവസരം നഷ്ടമാകുന്നതാണ്. ഒരേ സമയം രണ്ട് പരിപാടി നടക്കുന്നുണ്ടെങ്കിൽ അതതു വേദിയിലെ രജിസ്ട്രേഷൻ കൗണ്ടറുമായി ബന്ധപ്പെട്ട് മുൻഗണനാക്രമം നിശ്ചയിക്കേണ്ടതാണ്.

മിനിമം സമയ പരിധി (60% Rule):

ഓരോ സ്റ്റേജ് മത്സരത്തിനും നിർദ്ദേശിക്കപ്പെട്ട സമയത്തിന്റെ 60% ആയിരിക്കും അതിന്റെ മിനിമം സമയം. അതിൽ താഴെയുള്ള മത്സരങ്ങൾ മൂല്യനിർണയത്തിൽ പരിഗണിക്കപ്പെടുന്നതല്ല.

ഓവർടൈം ഡിഡക്ഷൻ (Penalty for Overtime):

അധികമായി എടുക്കുന്ന ഓരോ 10 സെക്കന്റിനും ലഭിച്ച മാർക്കിൽ നിന്ന് രണ്ട് മാർക്ക് വീതം കുറയുന്നതാണ്.

* ഖിറാഅത്ത് മത്സരത്തിൽ ഓതിക്കൊണ്ടിരിക്കുന്ന ആയത്ത് പൂർത്തിയാക്കാൻ പ്രത്യേക ഇളവ് ഉണ്ടായിരിക്കുന്നതാണ്.

07·Non-Stage Guidelines

നോൺ സ്റ്റേജ് മത്സര നിയമങ്ങൾ · Off-Stage Rules

ചെസ്റ്റ് നമ്പർ നിബന്ധന:

ആൻസർ ഷീറ്റിൽ ചെസ്റ്റ് നമ്പർ മാത്രമാണ് എഴുതേണ്ടത്. മറ്റു പേരുകളോ അടയാളങ്ങളോ രേഖപ്പെടുത്തിയാൽ അത് മൂല്യനിർണ്ണയത്തിന് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

സാമഗ്രികളും ഉത്തരക്കടലാസും:

രചനാ മത്സരങ്ങൾക്ക് ആൻസർ ഷീറ്റ് കമ്മിറ്റി നൽകുന്നതായിരിക്കും. മത്സരങ്ങൾ ഫെസ്റ്റ് കമ്മിറ്റിയുടെ കർശന മേൽനോട്ടത്തിലായിരിക്കും നടക്കുക.

സമയക്രമം:

നോൺ സ്റ്റേജ് മത്സരങ്ങളുടെ സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം തന്നെ ഉത്തരക്കടലാസുകൾ സമർപ്പിക്കേണ്ടതാണ്.

08·Appeals & Dispute Resolution

പരാതികളും അപ്പീലുകളും · Appeals

ഔദ്യോഗിക അപ്പീൽ ചട്ടങ്ങൾ
സമയപരിധി (Window)ഫലപ്രഖ്യാപനം കഴിഞ്ഞ് 30 മിനുട്ടിനകംഅര മണിക്കൂറിനുള്ളിൽ സമർപ്പിക്കണം
അപ്പീൽ ഫീസ് (Appeal Fee)₹100 (നൂറ് രൂപ)ന്യായമെങ്കിൽ ഫീസ് പൂർണ്ണമായി തിരികെ നൽകും
  • പരാതി ഔദ്യോഗിക അപ്പീൽ ഫോറത്തിൽ തന്നെയായിരിക്കണം സമർപ്പിക്കേണ്ടത്. ടീം ലീഡർമാർ വഴിയേ പരാതി നൽകാവൂ.
  • പരാതി ന്യായമെന്ന് ബോധ്യപ്പെട്ടാൽ വിധി മാറ്റുകയും പരാതിക്കാരന് തുക തിരിച്ചു കിട്ടുന്നതുമാണ്.
  • ഫെസ്റ്റുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും പരാതികളും ഫെസ്റ്റ് കമ്മിറ്റി പരിശോധനക്ക് വിധേയമാക്കുകയും ഫെസ്റ്റ് കമ്മിറ്റിയുടെ തീരുമാനം അന്തിമവുമായിരിക്കും.
  • പെരുമാറ്റ ദൂഷ്യം, നിയമലംഘനം തുടങ്ങിയ കാരണങ്ങളാൽ വ്യക്തികളെയും ടീമിനെയും അയോഗ്യരാക്കാൻ ഫെസ്റ്റ് കമ്മിറ്റിക്ക് അധികാരമുണ്ട്.
09·Penalties & Deductions

ഫൈൻ / മൈനസ് സ്കോർ · Fines & Penalties

നിർബന്ധിത പങ്കാളിത്തം-2 Pts & ₹50

ഓരോ വിദ്യാർത്ഥിയും മിനിമം ഒരു ഇനത്തിലെങ്കിലും (നോൺ-സ്റ്റേജ് / സ്റ്റേജ്) പങ്കെടുത്തിരിക്കണം. അല്ലാത്തപക്ഷം ഗ്രൂപ്പിന് 2 മാർക്ക് വീതം മൈനസും, വിദ്യാർത്ഥിക്ക് ₹50 ഫൈനും ഉണ്ടായിരിക്കുന്നതാണ്.

അകാരണമായ ഹാജരില്ലായ്മ-2 Pts & ₹20

പേര് നൽകി കാരണം കൂടാതെ മത്സരത്തിൽ പങ്കെടുക്കാത്ത പക്ഷം ഗ്രൂപ്പിന് 2 മാർക്ക് മൈനസും, വിദ്യാർത്ഥിക്ക് ₹20 ഫൈനും ഉണ്ടായിരിക്കുന്നതാണ്.

അംഗീകൃത ലീവ്Leave Form

വിദ്യാർത്ഥികൾ ലീവാണെങ്കിൽ ലീവ് ഫോമിൽ അഡ്വൈസറി ബോർഡിന്റെ ഒപ്പോടുകൂടി ഫെസ്റ്റ് കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.

ക്രമക്കേടുകൾ & തട്ടിപ്പ്-25% Team Points

മത്സരങ്ങളിൽ ക്രമക്കേട് ബോധ്യപ്പെടുകയും അത് ടീമിന്റെ അറിവോടെയാണെന്ന് വ്യക്തമാവുകയും ചെയ്താൽ ടീമിന് ലഭിച്ച മൊത്തം പോയിന്റിന്റെ 25 ശതമാനം കുറയ്ക്കുന്നതാണ്.

10·Individual Titles

അവാർഡുകൾ & പുരസ്കാരങ്ങൾ

Championship Title

കലാപ്രതിഭ (Kala Prathibha)

നോൺ സ്റ്റേജിലും സ്റ്റേജിലും പ്രൈസ് ലഭിച്ച വ്യക്തിപരമായി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജൂനിയർ, സീനിയർ മത്സരാർത്ഥി. ജനറൽ വ്യക്തിഗത മത്സരങ്ങൾ പരിഗണിക്കും. രണ്ടു വ്യക്തികൾക്ക് സ്കോർ തുല്യമായാൽ ജനറൽ ഗ്രൂപ്പ് സ്കോർ പരിഗണിക്കുന്നതാണ്.

Sub-Junior Star

എമേർജിങ് ടാലന്റ് (Emerging Talent)

സബ് ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കിയ പ്രതിഭക്ക് നൽകപ്പെടുന്ന സവിശേഷ വ്യക്തിഗത പുരസ്കാരം.

Creative Distinction

സർഗ പ്രതിഭ (Sarga Prathibha)

ജൂനിയർ, സീനിയർ വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ വ്യക്തിക്ക് നൽകപ്പെടുന്ന സർഗ്ഗാത്മക മികവിനുള്ള അംഗീകാരം.

Special Award

പ്രത്യേക അവാർഡ് (Special Honor)

ഔദ്യോഗിക മാന്വൽ പ്രകാരം: നാളിമുൽ അഅ്ളം. (വിശദാംശങ്ങൾ ഓർഗനൈസിംഗ് സമിതിയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം നിർണ്ണയിക്കും).

11·Schedule & Timelines

ടൈം ഷെഡ്യൂൾ & അറിയിപ്പുകൾ

2026 Schedule Notice

മെഹ്റജാൻ ’26 കൃത്യമായ പ്രോഗ്രാം ഷെഡ്യൂളും വേദികളും ഫെസ്റ്റ് കമ്മിറ്റി ഔദ്യോഗികമായി പിന്നീട് അറിയിക്കുന്നതാണ്. സമയ മാറ്റമുണ്ടെങ്കിൽ ഫെസ്റ്റ് കമ്മിറ്റി ഗ്രൂപ്പ് ലീഡർമാരെ ഔദ്യോഗിക ലെറ്റർപാഡിലൂടെ അറിയിക്കും.

വേദികളും സമയക്രമീകരണവും: നിർണ്ണയിക്കപ്പെടുന്നുമത്സര ഇനങ്ങൾ കാണുക
12·Source Document

ഔദ്യോഗിക ഫെസ്റ്റ് മാന്വൽ PDF

Official Verified Manual Document

MEHRAJAN ’26 Fest Manual (51 Pages)

Alathurpadi Dars Students’ Association (ADSA) പ്രസിദ്ധീകരിച്ച പൂർണ്ണമായ 51 പേജ് നിയമാവലി PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ ബ്രൗസറിൽ തുറക്കുക.